വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ റാലി നടത്തി
1601727
Wednesday, October 22, 2025 5:14 AM IST
കുളത്തുവയല്‍: കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റേഞ്ചര്‍ എന്നിവയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. പ്രിന്‍സിപ്പല്‍ കെ.പി. ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ഡി. പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.ബി. സുരേഷ്കുമാര്‍ സന്ദേശം നല്കി.
ആന്സല ഷോബിന്‍ ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്കൗട്ട് മാസ്റ്റര്‍ ജനേഷ് ദേവസ്യ, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ അഞ്ജു എല്‍സ ജോയി, ഗൈഡ്സ് ക്യാപ്റ്റന്‍ ഷാന്റി ജേക്കബ്, റേഞ്ചര്‍ ലീഡര്‍ ടി.നമിത, എന്‍.എസ്.എസ് ലീഡര്‍ ആന്മരിയ ബെന്നി, വിദ്യാര്‍ഥികളായ അജല്‍ ജോണ്‍, വി.എസ് അഞ്ജല്‍, ജൂബിറ്റ് മരിയ, പി.എസ്.ഗീതിക, ജീവ ജിമ്മി എന്നിവര്‍ നേതൃത്വം നല്കി.