കാ​ഷ്മീ​രി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
Friday, August 16, 2019 9:02 PM IST
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഗു​ലാം അ​ഹ​മ്മ​ദ് മി​ര്‍, മു​തി​ര്‍​ന്ന നേ​താ​വ് ര​വീ​ന്ദ​ര്‍ ശ​ര്‍​മ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​ന് മു​ന്നെ​യാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് വ​ക്താ​വാ​ണ് ര​വീ​ന്ദ​ര്‍ ശ​ര്‍​മ. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ നേ​ര​ത്തെ ത​ന്നെ നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഇ​രു​വ​രോ​ടും സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​ലീ​സ് നേ​താ​ക്ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ പി​ന്നീ​ട് ഗു​ലാം അ​ഹ​മ്മ​ദ് മി​റി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്ത് വ​ന്നു.

കാ​ഷ്മീ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കു​മെ​ന്ന് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.