ദുരിതാശ്വാസ ക്യാമ്പിൽ പിരിവ് നടത്തിയ സിപിഎം നേതാവിന് സസ്പെൻഷൻ
Friday, August 16, 2019 4:31 PM IST
ആലപ്പുഴ: ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ചേർത്തല തെക്കു പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ച കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരേയാണ് പാർട്ടി നടപടിയെടുത്തത്.

കഴിഞ്ഞ ദിവസമാണ് ഓമനക്കുട്ടൻ വെള്ളം കയറി ദുരത്തിലായ പാവങ്ങളുടെ പക്കൽ നിന്നും പിരിവ് നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചേർത്തല തഹസിൽദാർ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു.

അർത്തുങ്കലിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും സാധനങ്ങൾ എത്തിക്കാൻ വാഹനത്തിന് വാടക നൽകണം എന്നു പറഞ്ഞാണ് ഇയാൾ ആളുകളിൽ നിന്നും പൈസ വാങ്ങിയത്. ഇതിനെ ക്യാമ്പിൽ ചിലർ ചോദ്യം ചെയ്തെങ്കിലും ഇയാൾ പരസ്യമായി തന്നെ പണപ്പിരിവിന് മുതിരുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.