മ​ദ്ര​സ​ക​ളി​ൽ ഗോ​ഡ്സെ​യെ​യോ പ്ര​ജ്ഞാ​സിം​ഗി​നെ​യോ വ​ള​ർ​ത്തു​ന്നി​ല്ല: അ​സം​ഖാ​ൻ
Wednesday, June 12, 2019 1:00 PM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്ര​സ​ക​ളി​ൽ ഗോ​ഡ്സെ​യെ​യോ പ്ര​ജ്ഞാ​സിം​ഗ് ഠാ​ക്കൂ​റി​നെ​യോ വ​ള​ർ​ത്തു​ന്നി​ല്ലെ​ന്നു സ​മാ​ജ്വാ​ദി പാ​ർ​ട്ടി എം​പി അ​സം​ഖാ​ൻ. രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ളെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രു​മെ​ന്നു​മു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ഥൂ​റാം ഗോ​ഡ്സെ​യു​ടെ സ്വ​ഭാ​വ​മു​ള്ള​വ​രെ​യോ, പ്ര​ജ്ഞാ​സിം​ഗ് ഠാ​ക്കൂ​റി​ന്‍റെ വ്യ​ക്തി​ത്വ​മു​ള്ള​വ​രെ​യോ മ​ദ്ര​സ​ക​ളി​ൽ പോ​റ്റി വ​ള​ർ​ത്താ​റി​ല്ല. നാ​ഥു​റാം ഗോ​ഡ്സെ​യു​ടെ ചി​ന്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ത്രു​ക്ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​ത്. ഭീ​ക​ര​വാ​ദ ക്കു​റ്റം ചു​മ​ത്തി​യ​വ​ർ​ക്ക് ബ​ഹു​മ​തി ന​ൽ​കി​ല്ലെ​ന്നും തീ​രു​മാ​നി​ക്ക​ണം- അ​സം​ഖാ​ൻ പ​റ​ഞ്ഞു. മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​യാ​യ പ്ര​ജ്ഞാ​സിം​ഗ് ഠാ​ക്കൂ​റി​നെ സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു അ​സം​ഖാ​ന്‍റെ പ്ര​തി​ക​ര​ണം.

മ​ദ്ര​സ​ക​ൾ മ​ത​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​തേ മ​ദ്ര​സ​ക​ളി​ലാ​ണ് ഹി​ന്ദി​യും ഇം​ഗ്ലീ​ഷും ക​ണ​ക്കും പ​ഠി​പ്പി​ക്കു​ന്ന​ത്. മ​ദ്ര​സ​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ൽ ന​ല്ല കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ക, ഫ​ർ​ണി​ച്ച​റു​ക​ൾ ല​ഭ്യ​മാ​ക്കു​ക, ഉ​ച്ച​ഭ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ന്നും അ​സം​ഖാ​ൻ പ​റ​ഞ്ഞു.

മ​ദ്ര​സ​പ​ഠ​ന​ത്തെ രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നാ​ണു സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്വി ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.