വീ​ണ്ടും മോ​ദി ത​രം​ഗം; ബി​ജെ​പി​ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം, ഗ​തി​പി​ടി​ക്കാ​തെ കോ​ണ്‍​ഗ്ര​സ്
Thursday, May 23, 2019 3:21 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ക്സി​റ്റ് പോ​ളു​ക​ളെ​യും മ​റി​ക​ട​ന്ന വി​ജ​യ​വു​മാ​യി ബി​ജെ​പി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ മു​ൻ​നി​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട എ​ൻ​ഡി​എ 344 സീ​റ്റു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. 2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ 336 സീ​റ്റാ​ണ് എ​ൻ​ഡി​എ​യ്ക്കു ല​ഭി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് ഇ​ക്കു​റി​യും ത​ക​ർ​ന്ന​ടി​ഞ്ഞു. യു​പി​എ 95 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഭേ​ദ​മാ​ണി​ത്. 60 സീ​റ്റ് മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച​ത്. ഇ​ക്കു​റി ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 35 സീ​റ്റി​ൽ ലീ​ഡ് ചെ​യ്യു​ന്നു എ​ന്നു മാ​ത്രം.

രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ഛത്തി​സ്ഗ​ഡ്, ബി​ഹാ​ർ, ഹ​രി​യാ​ന, ഡ​ൽ​ഹി, ഹി​മാ​ച​ൽ പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ൾ എ​ൻ​ഡി​എ തൂ​ത്തു​വാ​രി. ഉ​ത്ത​ർ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ൻ​ഡി​എ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

തെ​ല​ങ്കാ​ന ടി​ആ​ർ​എ​സും ആ​ന്ധ്രാ​പ്ര​ദേ​ശ് വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും തൂ​ത്തു​വാ​രി. ആ​ന്ധ്രാ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് വി​ജ​യം നേ​ടി. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഇ​ക്കു​റി​യും കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ല​ഭി​ക്കാ​ൻ 54 സീ​റ്റാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. നി​ല​വി​ൽ 51 സീ​റ്റ് മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്.

ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യി​ലും അ​മി​ത് ഷാ ​ഗാ​ന്ധി​ന​ഗ​റി​ലും കൂ​റ്റ​ൻ വി​ജ​യം നേ​ടി. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ലീ​ഡ് ചെ​യ്യു​ന്പോ​ൾ, അ​മേ​ഠി​യി​ൽ സ്മൃ​തി ഇ​റാ​നി​ക്കു പി​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.