ലോ​ക​ക​പ്പി​നു​ള്ള പാ​ക് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; മു​ഹ​മ്മ​ദ് ആ​മി​റും വ​ഹാ​ബ് റി​യാ​സും ടീ​മി​ൽ
Monday, May 20, 2019 6:04 PM IST
ലാ​ഹോ​ർ: ഐ​സി​സി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നു​ള്ള ‌പാ​ക്കി​സ്ഥാ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പേ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ആ​മി​ര്‍, വ​ഹാ​ബ് റി​യാ​സ്, മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ൻ ആ​സി​ഫ് അ​ലി എ​ന്നി​വ​രെ ടീ​മി​ലേ​ക്ക് മ​ട​ക്കി​വി​ളി​ച്ചു. ആ​ബി​ദ് അ​ലി, ജു​നൈ​ദ് ഖാ​ൻ, ഫ​ഹീം അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ​ക്ക് സ്ഥാ​നം ന​ഷ്ട​മാ​യി.

പേ​സ് ബൗ​ള​ര്‍ മു​ഹ​മ്മ​ദ് ആ​മി​ര്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച പ്രാ​ഥ​മി​ക ടീ​മി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇം​ഗ്ല​ണ്ടി​ല്‍ ആ​മി​റി​ന്‍റെ മി​ന്നു​ന്ന പ്ര​ക​ട​നം ടീ​മി​ലേ​ക്കു​ള്ള വാ​തി​ൽ‌ തു​റ​ക്കു​ക​യാ​യി​രു​ന്നു. റി​വേ​ഴ്സ് സ്വിം​ഗ് മി​ക​വാ​ണ് റി​യാ​സി​നെ ടീ​മി​ൽ ഉ​ൾ‌​പ്പെ​ടു​ത്താ​നു​ള്ള കാ​ര​ണ​മെ​ന്ന് ചീ​ഫ് സെ​ല​ക്ട​ർ ഇ​ന്‍​സ​മാം ഉ​ള്‍ ഹ​ഖ് പ​ഞ്ഞു.

‌ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ല് ഏ​ക​ദി​ന​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ പ​ര​മ്പ​ര കൈ​വി​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വ​മ്പ​ൻ ടീ​മി​ൽ‌ അ​ഴി​ച്ചു​പ​ണി​ക്ക് പാ​ക്കി​സ്ഥാ​ൻ മു​തി​ർ‌​ന്ന​ത്. മേ​യ് 31ന് ​വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ​യാ​ണ് ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ആ​ദ്യ മ​ത്സ​രം.

ടീം: ​സ​ര്‍​ഫ​റാ​സ് അ​ഹ​മ്മ​ദ് (ക്യാ​പ്റ്റ​ൻ, വി​ക്ക​റ്റ് കീ​പ്പ​ർ), ഫ​ഖ​ർ സ​മ​ൻ, ഇ​മാം ഉ​ൾ ഹ​ഖ്, ആ​സി​ഫ് അ​ലി, ബാ​ബ​ര്‍ അ​സം, മു​ഹ​മ്മ​ദ് ഹ​ഫീ​സ്, ഹാ​രി​സ് സൊ​ഹൈ​ല്‍, ശു​ഐ​ബ് മാ​ലി​ക്ക്, ഇ​മാ​ദ് വ​സീം, ശ​ദാ​ബ് ഖാ​ന്‍, ഹ​സ​ൻ‌ അ​ലി, ഷ​ഹീ​ന്‍ ഷാ ​അ​ഫ്രീ​ദി, ഹ​സ​ൻ അ​ലി, വ​ഹാ​ബ് റി​യാ​സ്, മു​ഹ​മ്മ​ദ് ആ​മി​ര്‍, മു​ഹ​മ്മ​ദ് ഹ​സ്‌​ന​യ്ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.