നീ​ണ്ട ക്യൂ​വി​ൽ നി​ന്ന് വോ​ട്ട് ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ, വോ​ട്ട് ന​മ്മു​ടെ അ​ധി​കാ​ര​മെ​ന്ന് മ​മ്മൂ​ട്ടി
Tuesday, April 23, 2019 10:59 AM IST
കൊ​ച്ചി: ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മൂ​ന്നാം​ഘ​ട്ടം ന​ട​ക്കു​ന്ന കേ​ര​ള​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി സി​നി​മാ​താ​ര​ങ്ങ​ളും. ന​ട​ൻ മോ​ഹ​ൻ​ലാ​ൽ തി​രു​വ​ന​ന്ത​പു​രം മു​ട​വ​ൻ​മു​ക​ളി​ൽ വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി. ആ​ദ്യം വോ​ട്ട് ചെ​യ്യാ​നാ​യി നേ​രെ ബൂ​ത്തി​ലേ​ക്ക് ക​യ​റി​യ ലാ​ല്‍ വ​ലി​യ തി​ര​ക്കി​നെ തു​ട​ര്‍​ന്ന് ക്യൂ​വി​ല്‍ നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ന​ട​ൻ മ​മ്മൂ​ട്ടി തൃ​ക്കാ​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 106-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ സു​ൽ​ഫ​ത്തി​നൊ​പ്പ​മാ​ണ് താ​രം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. വോ​ട്ട് അ​ധി​കാ​ര​വും, അ​വ​കാ​ശ​വു​മാ​ണ്. അ​ത് എ​ല്ലാ​വ​രും വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും വോ​ട്ട് ചെ​യ്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ടൊ​വീ​നോ തോ​മ​സ് ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് സ്കൂ​ളി​ൽ വോ​ട്ടു ചെ​യ്തു. ആ​ല​പ്പു​ഴ​യി​ൽ ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലും പി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഫാ​സി​ലും ഒ​രു​മി​ച്ചെ​ത്തി​യാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.