കാ​സ​ർ​ഗോ​ഡ്: മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ വി​ല്പ​ന ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ലാ​യി. ച​ട്ട​ഞ്ചാ​ലി​ലെ സെ​ല​ക്ഷ​ൻ വേ​ൾ​ഡ് എ​ന്ന ക​ട​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ഫോ​ൺ കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഫോ​ൺ വേ​ൾ​ഡ് എ​ന്ന ക​ട​യി​ലെ​ത്തി വി​ല്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച ച​ട്ട​ഞ്ചാ​ൽ ക​നി​യും​കു​ണ്ടി​ലെ അ​ബ്ദു​ൾ ഖാ​ദ​റി​നെ (39) യാ​ണ് മേ​ൽ​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​സ്ഐ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ഭാ​ഷ്, ഗോ​വി​ന്ദ​ൻ, പ്ര​മോ​ദ്, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​ച്ച​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത ു.