ഇവിടെയെത്തിയത് പി​റ​ന്ന​നാ​ൾ മു​ത​ൽ അ​റി​യു​ന്ന ആ​ളി​നാ​യി: പ്രി​യ​ങ്ക
Saturday, April 20, 2019 1:56 PM IST
വ​യ​നാ​ട്: ബി​ജെ​പി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ വ​ർ​ഗീ​യ​മാ​യി വി​ഭ​ജി​ച്ചെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. ഇ​ന്ത്യ എ​ന്തി​ന് വേ​ണ്ടി നി​ല​കൊ​ള്ളു​ന്നോ അ​ത് ഇ​ല്ലാ​താ​ക്കാ​നാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ച്ച​തെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പി​റ​ന്ന ദി​വ​സം മു​ത​ൽ ത​നി​ക്ക് അ​റി​യാ​വു​ന്ന മ​നു​ഷ്യ​നു​വേ​ണ്ടി​യാ​ണ് താ​ൻ ഇ​വി​ടെ വ​ന്ന​തെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ത​ന്‍റെ എ​തി​രാ​ളി​ക​ളി​ൽ​നി​ന്നും വ്യ​ക്തി​പ​ര​മാ​യ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ട അ​ദ്ദേ​ഹം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യാ​ണ്. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​തി​രാ​ളി​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത് സ​ത്യ​ത്തി​ൽ​നി​ന്നും വ​ള​രെ അ​ക​ലെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ബി​ജെ​പി ജ​യി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ബി​ജെ​പി സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ഏ​റെ പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​മു​ത​ൽ‌ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ അ​വ​ർ വ​ഞ്ചി​ക്കാ​ൻ തു​ട​ങ്ങി. അ​ധി​കാ​രം ജ​ന​ങ്ങ​ളു​ടേ​ത​ല്ല ത​ങ്ങ​ളു​ടേ​താ​ണെ​ന്നാ​ണ് അ​വ​ർ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും പ്രി​യ​ങ്ക ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.