ഗം​ഗാ ജ​ലം കു​ടി​ച്ച പ്രി​യ​ങ്ക ബി​ജെ​പി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അം​ഗീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Monday, March 25, 2019 6:12 PM IST
ന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ന​ട​ത്തി​യ ത്രി​ദി​ന ഗം​ഗാ പ്ര​യാ​ണ​ത്തെ പ​രി​ഹ​സി​ച്ച് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​നാ​ലാ​ണ് പ്രി​യ​ങ്ക​യ്ക്ക് അ​ല​ഹ​ബാ​ദ്-​വാ​ര​ണാ​സി ജ​ല​ഗ​താ​ഗ​ത റൂ​ട്ടി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ച്ച​തെ​ന്ന് ഗ​ഡ്ക​രി പ​റ​ഞ്ഞു.

യാ​ത്ര​യി​ൽ ഗം​ഗാ ജ​ലം കു​ടി​ച്ച പ്രി​യ​ങ്ക ബി​ജെ​പി സ​ർ​ക്കാ​ർ ഇ​വി​ടെ ചെ​യ്ത ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളെ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. യു​പി​എ സ​ർ​ക്കാ​ർ‌ അ​ധി​കാ​ര​ത്തി​ലി​രുന്നപ്പോൾ ഇ​പ്ര​കാ​രം അ​വ​ർ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും ഗ​ഡ്ക​രി ചോ​ദി​ച്ചു.

പ്രി​യ​ങ്ക​യു​ടെ ഗം​ഗാ യാ​ത്ര​യ്ക്ക് യു​പി​യി​ൽ യാ​തോ​രു ച​ല​ന​വും വ​രു​ത്താ​ൻ സാ​ധി​ച്ചി​ല്ല. 2020 മാ​ർ​ച്ചോ​ടെ ഗം​ഗാ ശു​ദ്ധീ​ക​ര​ണം പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​ക്കും. ഗം​ഗ​യെ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ​ ഭാ​ഗ​മാ​ക്കി വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഗ​ഡ്ക​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.