ബി​ഡി​ജെ​എ​സു​മാ​യു​ള്ള സീ​റ്റ് ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ബി​ജെ​പി
Friday, February 15, 2019 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി- ബി​ഡി​ജെ​എ​സ് സീ​റ്റ് ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള.

ബി​ഡി​ജെ​എ​സിന് ന​ൽ​കാ​വു​ന്ന സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് അവരുടെ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ വി​ശ​ദ​മാ​ക്കാ​ൻ ശ്രീധരൻപിള്ള ത​യാ​റാ​യി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യി​ലെ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ തീ​രു​മാ​ന​മൊ​ന്നും ആ​യി​ട്ടി​ല്ലെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.