കെ​എ​സ്ആ​ര്‍​ടി​സി താ​ത്കാ​ലി​ക ബ​സ് സ്റ്റാ​ന്‍​ഡ് ആ​രം​ഭി​ച്ചു
Sunday, May 5, 2024 2:30 AM IST
എ​ട​ത്വ: എ​ട​ത്വ പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ര്‍​ഥം എ​ട​ത്വ കോ​ള​ജ് മൈ​താ​ന​ത്ത് കെ​എ​സ്ആ​ര്‍​ടി​സി താ​ത്കാ​ലി​ക ബ​സ് സ്റ്റാ​ന്‍​ഡ് ആ​രം​ഭി​ച്ചു. കൈ​ക്കാ​ര​ന്‍ ജെ​യ്സ​പ്പ​ന്‍ മ​ത്താ​യി ക​ണ്ട​ത്തി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

എ​ട​ത്വ, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഹ​രി​പ്പാ​ട്, തു​ട​ങ്ങി​യ സ​ര്‍​വീ​സു​ക​ള്‍​ക്ക് പു​റ​മേ തി​രു​വ​ന​ന്ത​പു​രം, പൂ​വാ​ര്‍, കൊ​ല്ലം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ക​ളി​യി​ക്കാ​വി​ള തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സ്പെ​ഷ​ല്‍ സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ക​ണ്‍​വീ​ന​ര്‍ കെ.​പി. വി​ന്‍​സ​ന്‍റ് അ​റി​യി​ച്ചു.

തി​രു​നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​നോ​യ് മാ​ത്യു ഒ​ല​ക്ക​പ്പാ​ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് സ​ണ്ണി പോ​ള്‍, റെ​ജി ച​ക്ക​നാ​ട്ട്, ജോ​ബി ക​ണ്ണ​മ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.