വിയറ്റ് ജെറ്റിനു നേട്ടം
Sunday, May 5, 2024 12:47 AM IST
കൊച്ചി: നടപ്പ് സാന്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ വിയറ്റ് ജെറ്റ് വിമാന സര്‍വീസില്‍നിന്നുള്ള വരുമാനം 70.113 കോടി ഡോളറായി. മുന്‍വര്‍ഷത്തേക്കാള്‍ 38 ശതമാനം കൂടുതലാണിത്.
നികുതിക്കുശേഷമുള്ള ലാഭം മുന്‍വര്‍ഷത്തേക്കാള്‍ 209 ശതമാനം വര്‍ധിച്ച് 2.05 കോടി ഡോളറായി. മൊത്തവരുമാനം 70.239 കോടി ഡോളറും നികുതിക്കു ശേഷമുള്ള ലാഭം 2.127 കോടി ഡോളറുമാണെന്ന് അധികൃതര്‍ അറിയിച്ചു.