പ്ര​തി​പ​ക്ഷം ഒ​ന്നി​ക്ക​ട്ടെ, റാ​ലി​ക്കു പി​ന്തു​ണ; മ​മ​ത​യ്ക്കു രാ​ഹു​ലി​ന്‍റെ ക​ത്ത്
Friday, January 18, 2019 1:34 PM IST
ന്യൂ​ഡ​ൽ​ഹി: മ​മ​ത ബാ​ന​ർ​ജി​യു​ടെ "​യു​ണൈ​റ്റ​ഡ് ഇ​ന്ത്യ റാ​ലി’​ക്ക് പി​ന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പി​ന്തു​ണ വ്യ​ക്ത​മാ​ക്കി രാ​ഹു​ൽ മ​മ​ത​യ്ക്കു ക​ത്ത​യ​ച്ചു. മ​മ​ത​യ്ക്കു പി​ന്തു​ണ അ​റി​യി​ക്കു​ന്ന​താ​യും റാ​ലി​യി​ലൂ​ടെ ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും രാ​ഹു​ൽ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ശ​രി​യാ​യ ദേ​ശീ​യ​ത​യും വി​ക​സ​ന​വും ജ​നാ​ധി​പ​ത്യം, സാ​മൂ​ഹി​ക നീ​തി, മ​ത​നി​ര​പേ​ക്ഷ​ത എ​ന്നീ ആ​ശ​യ​ങ്ങ​ളി​ൽ മാ​ത്ര​മേ പ​രി​പാ​ലി​ക്കാ​ൻ ക​ഴി​യൂ എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് പ്ര​തി​പ​ക്ഷം ഒ​ന്നി​ക്കു​ന്ന​ത്. ബി​ജെ​പി​യും മോ​ദി​യും ഈ ​ആ​ശ​യ​ങ്ങ​ളെ ത​ക​ർ​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. ഐ​ക്യ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തി​നു മ​മ​ത​യ്ക്കു പി​ന്തു​ണ അ​റി​യി​ക്കു​ന്നെ​ന്നും ഇ​ന്ത്യ ഒ​ന്നാ​ണ് എ​ന്ന സ​ന്ദേ​ശം ഇ​തി​ലൂ​ടെ ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്നും രാ​ഹു​ൽ ക​ത്തി​ൽ പ​റ​യു​ന്നു. ക​ത്തി​ന്‍റെ പ​ക​ർ​പ്പ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ചു.

ശ​നി​യാ​ഴ്ച​യാ​ണ് മ​മ​ത​യു​ടെ ഐ​ക്യ​ഭാ​ര​ത റാ​ലി. രാ​ഹു​ൽ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ല എ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും അ​ഭി​ഷേ​ക് മ​നു സിം​ഗ്വി​യും പ​ങ്കെ​ടു​ക്കും. ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യും റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ല.

അ​തേ​സ​മ​യം, മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, ആ​ന്ധ്രാ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്, നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​ൻ ഫ​റൂ​ഖ് അ​ബ്ദു​ള്ള, ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള, എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ, ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് എ​ന്നി​വ​ർ റാ​ലി​ക്ക് എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.