ആ​ല​പ്പു​ഴ​യി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
ആ​ല​പ്പു​ഴ​യി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
Tuesday, May 7, 2024 3:19 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര​മാ​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, താ​പ​നി​ല ഉ​യ​രു​മെ​ന്ന പ്ര​വ​ച​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്.


ഉ​ഷ്ണ​ത​രം​ഗം അ​തീ​വ ജാ​ഗ്ര​ത വേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ളും ഭ​ര​ണ - ഭ​ര​ണേ​ത​ര സം​വി​ധാ​ന​ങ്ങ​ളും വേ​ണ്ട ജാ​ഗ്ര​ത പാ​ലി​ക്ക​ണം. സൂ​ര്യാ​ഘാ​ത​വും സൂ​ര്യാ​ത​പ​വും ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സൂ​ര്യാ​ഘാ​തം മ​ര​ണ​ത്തി​ലേ​ക്ക് വ​രെ ന​യി​ച്ചേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കൂ​ടു​ത​ൽ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ ചൂ​ടും ഈ​ർ​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​ത്രി ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ക്കു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<