അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി മു​ക്കം-മാ​ന്പ​റ്റ ബൈ​പ്പാ​സ്
Tuesday, May 7, 2024 5:09 AM IST
മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ​മു​ക്കം - മാ​ന്പ​റ്റ ബൈ​പാ​സി​ൽ ക​യ്യി​ട്ടാ​പൊ​യി​ലി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ക​യ്യി​ട്ടാ​പൊ​യി​ൽ ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ വീ​തി​കു​റ​വും കാ​ഴ്ച്ച മ​റ​ക്കു​ന്ന റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ളു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ഒ​രു കാ​ർ നി​യ​ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വീ​ടി​ന്‍റെ ഗെ​യ്റ്റി​ൽ ഇ​ടി​ച്ച് ത​ല കീ​ഴാ​യി മ​റി​ഞ്ഞ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​തി​ന് മു​ൻ​പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. 2019 ലെ ​പ്ര​ള​യ​കാ​ല​ത്ത് ഇ​വി​ടെആം​ബു​ല​ൻ​സ് മ​ര​ത്തി​ൽ ഇ​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് തി​രു​വ​ന്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. ഈ ​റോ​ഡി​ലെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി റോ​ഡ് വീ​തി​കൂ​ട്ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

മു​ക്കം-മാ​ന്പ​റ്റ ബൈ​പാ​സ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ന്നും ഇ​ത് ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് വീ​തി​കൂ​ട്ടു​ക​യും റോ​ഡി​ൽ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന 72 മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി.​ ബാ​ബു പ​റ​ഞ്ഞു.