ഫി​ലി​പ്പ് രാ​ജ​കു​മാ​രൻ ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു
Friday, January 18, 2019 10:57 AM IST
ല​ണ്ട​ൻ: എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഭ​ർ​ത്താ​വ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ൻ ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. വ്യാ​ഴാ​ഴ്ച സാ​ൻ​ഡി​ങ്ഹാം എ​സ്റ്റേ​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ടം സം​ബ​ന്ധി​ച്ച് ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ രാ​ജ​കു​മാ​ര​ന് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും കൊ​ട്ടാ​രം വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ രാ​ജ​കു​മാ​ര​ന്‍റെ ര​ണ്ട് സ​ഹാ​യി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ജ​കു​മാ​ര​ൻ ഓ​ടി​ച്ച കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ത്തി​നു വേ​ണ്ടി അ​തി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ പ്ര​ത്യേ​കം നി​ർ​മി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.