എ​സ്ബി​ഐ ട്ര​ഷ​റി ബ്രാ​ഞ്ച് ആ​ക്ര​മ​ണം; എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ നേ​താ​ക്ക​ളെ സ​സ്പെ​ൻ​ഡ് ചെ‌​യ്തു
Saturday, January 12, 2019 7:42 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ​ണി​മു​ട​ക്ക് ദി​വ​സം എ​സ്ബി​ഐ​യു​ടെ ട്ര​ഷ​റി ബ്രാ​ഞ്ചി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ബാ​ങ്ക് ആ​ക്ര​മ​ണ കേ​സി​ല്‍ റി​മാ​ൻ​ഡി​ലാ​യ ര​ണ്ട് പേ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ട്ര​ഷ​റി ഡ​യ​ക്ട​റ്റേ​റ്റി​ലെ സീ​നി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍റ് അ​ശോ​ക​ന്‍, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ അ​റ്റ​ന്‍​ഡ​ര്‍ ഹ​രി​ലാ​ല്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ദേ​ശീ​യ പ​ണി​മു​ട​ക്കി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്ബി​ഐ​യു​ടെ ട്ര​ഷ​റി ബ്രാ​ഞ്ച് ആ​ക്ര​മി​ച്ച എ​ല്ലാ എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ നേ​താ​ക്ക​ളെ​യും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. കേ​സി​ലെ ഒ​മ്പ​ത് പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ അ​ക്ര​മം ന​ട​ന്ന് നാ​ല് ദി​വ​സം പി​ന്നി​ടു​മ്പോ​ഴും ര​ണ്ട് പ്ര​തി​ക​ളെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടി​യ​ത്. യൂ​ണി​യ​ന്‍റെ പ്ര​ധാ​ന നേ​താ​ക്ക​ളാ​യ ബാ​ക്കി ഏ​ഴ് പ്ര​തി​ക​ളും ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ളാ​യ​വ​രെ ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​സ്‌​പെ​ന്‍​ഷ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.