തൃപ്പൂണിത്തുറയിലെ കവർച്ച: പ്രതികൾ സെക്കൻഡ് ഷോ കാണാൻ തിയറ്ററിലെത്തിയതായി സംശയം
Saturday, December 16, 2017 11:18 PM IST
കൊച്ചി: തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതികളെകുറിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. കവർച്ച നടത്തിയ പ്രതികളുടേതെന്ന് സംശയിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. തൃപ്പൂണിത്തുറയിലെ തിയറ്ററിൽ പത്ത് പേരടങ്ങുന്ന സംഘം വ്യാഴാഴ്ച രാത്രിയിൽ സിനിമ കാണാൻ കയറിയ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

തൃപ്പൂണിത്തുറയിൽ ശനിയാഴ്ച പുലർച്ചെ വീട്ടുകാരെ കെട്ടിയിട്ടു കവർന്നത് 50 പവനും 20,000 രൂപയുമാണ്. വെള്ളിയാഴ്ച പുലർച്ചെ എറണാകുളം നോർത്തിലും ബുധനാഴ്ച കാസർഗോഡ് ചീമേനിയിലും നടന്ന കവർച്ചകൾക്കു പിന്നാലെയാണു ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും കവർച്ച നടന്നത്. ചീമേനിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...