ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: 12 ട്രെയിനുകൾ റദ്ദാക്കി
Friday, December 15, 2017 1:30 AM IST
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു കാഴ്ച അവ്യക്തമായതുമൂലം ഡൽഹിയിൽ 12 ട്രെയിനുകൾ റദ്ദാക്കി. 25 ട്രെയിനുകളാണ് മൂടൽമഞ്ഞുമൂലം വൈകിയോടുന്നത്. രണ്ടു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

മൂടൽമഞ്ഞിനെ തുടർന്നു ബുധനാഴ്ചയും ഡൽഹിയിൽ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. 13 ട്രെയിനുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ഡൽഹിയിൽ കഴിഞ്ഞ ഒരു മാസത്തോളമായി കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...