ബ്രെക്സിറ്റ് ബിൽ: തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
Wednesday, December 13, 2017 6:29 PM IST
ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽ ബ്രിട്ടീഷ് പാർലമെന്‍റിൽ നടന്ന വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ഭരണപക്ഷത്തെ 11 എംപിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും പാർലമെന്‍റിന്‍റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതി പാർലമെന്‍റിൽ പാസായി.

കണ്‍സർവേറ്റീവ് പാർട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി പ്രമേയത്തിൽ 305നെതിരേ 309 പേരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. അതേസമയം, യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...