ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​യി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ർ​ജി മാ​റ്റി
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​യി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ർ​ജി മാ​റ്റി
Friday, January 14, 2022 8:25 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​ക്ക് കൈ​മാ​റാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ന​ട​ൻ ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി 20ന് ​വാ​ദം കേ​ള്‍​ക്കാ​നാ​യി മാ​റ്റി. ന​ടി​യെ ആ​ക്ര​മി​ച്ച് പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും ത​ന്നെ കു​ടു​ക്കാ​ൻ ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​രോ​പി​ച്ചാ​ണ് ദി​ലീ​പ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ദൃ​ശ്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​ടെ കൈ​ക​ളി​ലെ​ത്താ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ട​തി​യി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്‍റെ കൈ​യി​ലു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും പോ​ലീ​സ് ന​ട​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച് വി​ചാ​ര​ണ കോ​ട​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.