"ലീ​ഗ് ക​ലാ​പ​ത്തി​ന് ശ്ര​മി​ക്കു​ന്നു': പാ​നൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ജ​യ​രാ​ജ​ന്മാ​ർ
Thursday, April 8, 2021 9:32 AM IST
ക​ണ്ണൂ​ർ: പാ​നൂ​ർ പെ​രി​ങ്ങ​ത്തൂ​രി​ൽ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന പാ​ർ​ട്ടി ഓ​ഫി​സും വീ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ച് സി​പി​എം നേ​താ​ക്ക​ൾ. ക​ണ്ണൂ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, പി. ​ജ​യ​രാ​ജ​ൻ എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ ആ​സൂ​ത്രി​ത​മാ​യ ക​ലാ​പ​മാ​ണ് ലീ​ഗി​ന്‍റെ ക്രി​മി​ന​ലു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ക​ലാ​പ​ത്തി​ലൂ​ടെ മേ​ധാ​വി​ത്വം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. ഇ​ത് ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.