മാ​പ്പി​ൽ മാ​പ്പി​ല്ല; എ​സ്‌​സി​ഒ സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ സം​ഘം ഇ​റ​ങ്ങി​പ്പോ​യി
Tuesday, September 15, 2020 11:34 PM IST
മോ​സ്കോ: റ​ഷ്യ​യി​ൽ ന​ട​ന്നു​വ​രു​ന്ന ഷാ​ങ്ഹാ​യി കോ-​ഓ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​എ​സ്‌​സി​ഒ) സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ സം​ഘം ഇ​റ​ങ്ങി​പ്പോ​യി. അ​തി​ർ​ത്തി​ക​ൾ മാ​റ്റി​വ​ര​ച്ച വ്യാ​ജ മാ​പ്പ് പാ​ക്കി​സ്ഥാ​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ സം​ഘം ഇ​റ​ങ്ങി​പ്പോ​ക്കു ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​ൻ‌ ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന മാ​പ്പ് ആ​ണ് ഹാ​ജ​രാ​ക്കി​യ​ത്. ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം, പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ സം​ഘം യോ​ഗം വി​ടു​ക​യാ​യി​രു​ന്നു.

പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ ഓ​ഗ​സ്റ്റ് നാ​ലി​ന് പു​റ​ത്തി​റ​ക്കി​യ മാ​പ്പാ​ണി​ത്. ജ​മ്മു​കാ​ഷ്മീ​ർ, ല​ഡാ​ക്ക്, ഗു​ജ​റാ​ത്തി​ലെ സ​ർ ക്രീ​ക്ക് എ​ന്നി​വ പാ​കി​സ്ഥാ​ന്റെ ഭാ​ഗ​മാ​ണെ​ന്ന് മാ​പ്പി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. നി​യ​മ​പ​ര​മാ​യി സാ​ധു​ത​യി​ല്ലാ​ത്ത രാ​ഷ്ട്രീ​യ അ​സം​ബ​ന്ധ​ത്തി​നാ​യു​ള്ള അ​ഭ്യാ​സ​മാ​യാ​ണ് ഇ​ന്ത്യ ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.