പു​നഃ​സം​ഘ​ട​ന​യി​ല്‍ എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ല: മു​ല്ല​പ്പ​ള്ളി
Tuesday, September 29, 2020 12:37 PM IST
തി​രു​വ​ന​ന്ത​പു​രം: പു​നഃ​സം​ഘ​ട​ന​യി​ല്‍ എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കെ​പി​സി​സി​യി​ല്‍ 96 സെ​ക്ര​ട്ട​റി​മാ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്.

പു​നഃ​സം​ഘ​ട​ന നീ​ണ്ടു​പോ​യ​തി​ല്‍ വി​ഷ​മ​മു​ണ്ട്. എ​ല്ലാ​വ​രെ​യും ഇ​ണ​ക്കി​ക്കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മി​ച്ച​ത്. അ​ര്‍​ഹ​ത​യു​ള്ള എ​ല്ലാ​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. പ​രി​മി​തി​ക​ളെ​ക്കു​റി​ച്ച് അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഉ​മ്മ​ന്‍​ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.