കുറിഞ്ഞി ഉദ്യാനം: കയേറ്റക്കാരുടെ ഇടപെടലുണ്ടെന്ന് റവന്യൂമന്ത്രി
Monday, December 11, 2017 11:45 PM IST
മൂന്നാർ: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ നിലപാടുമായി റവന്യൂ വകുപ്പ്. കുറിഞ്ഞി ഉദ്യാനപ്രശ്നം ആറുമാസത്തിനകം പരിഹരിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ഉദ്യാനമേഖലയിലെ ജനങ്ങളെ ഇറക്കിവിടുമെന്ന് കയ്യേറ്റക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഇത്തരം അജണ്ടകളിലൂടെ ഭൂമികയ്യേറാന്‍ ആരെയും അനുവദിക്കില്ല- മന്ത്രി പറഞ്ഞു. ഭൂമിയുടെ യഥാർഥ അവകാശികളെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളും ജനങ്ങളെ ഉദ്യോഗസ്ഥരും വിശ്വാസത്തിലെടുക്കണം. ഇടുക്കി എംപി ജോയ്സ് ജോര്‍ജ് നേരിട്ട് ഭൂമി കയ്യേറിയെന്ന് താൻ പറയില്ലെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് മൂന്നാറിൽ സന്ദർശനം നടത്തുന്ന മന്ത്രിതല സംഘം ഇന്ന് സ്ഥലത്തെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. റവന്യൂ മന്ത്രിക്കു പുറമേ വനം മന്ത്രി കെ. രാജു, വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ, ഇടുക്കി എംപി ജോയ്സ് ജോർജ് എന്നിവരും പങ്കെടുത്തേക്കുമെന്നാണ് വിവരങ്ങൾ.

അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാർക്ക് ആശങ്കകളൊന്നും വേണ്ടെന്നും ഉദ്യാനത്തിന്‍റെ സംരക്ഷണവും ജനങ്ങളുടെ ആശങ്കയകറ്റുകയെന്നതുമാണ് പ്രധാന ഉത്തരവാദിത്തമെന്നും ഞായറാഴ്ച വന്യൂമന്ത്രി വ്യകതമാക്കിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...