ഫൈ​സ​ർ വാ​ക്സി​ന് ബ്രി​ട്ട​ൻ ഉ​ട​ൻ ഉ​പ​യോ​ഗ അ​നു​മ​തി ന​ൽ​കും; ഇ​ന്ത്യ​ക്ക് ല​ഭി​ക്കി​ല്ല
Tuesday, December 1, 2020 2:29 PM IST
ല​ണ്ട​ൻ: കോ​വി​ഡ് വൈ​റ​സി​നെ​തി​രേ 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ ഫൈ​സ​ർ കൊ​റോ​ണ വാ​ക്സി​ന് ഉ​ട​ൻ ഉ​പ​യോ​ഗ അ​നു​മ​തി ന​ൽ​കി​യേ​ക്കും. അ​ടു​ത്ത ആ​ഴ്ച​ത്തോ​ടെ ബ്രി​ട്ടീ​ഷ് റെ​ഗു​ലേ​റ്റ​റി അ​നു​മ​തി ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണു മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ.

ഫൈ​സ​ർ ഐ​എ​ൻ​സി​യും ബ​യോ​ണ്‍ ടെ​ക്കും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച​താ​ണ് ഈ ​കോ​വി​ഡ് വാ​ക്സി​ൻ. ഡി​സം​ബ​ർ ഒ​ന്നോ​ടെ അ​നു​മ​തി തേ​ടാ​ൻ ബ്രി​ട്ട​നി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ് ഫൈ​സ​റി​നോ​ട് നി​ർ​ദേ​ശി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഫൈ​സ​ർ വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യേ​ക്കി​ല്ല. ആ​വ​ശ്യ​മാ​യ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് ഇ​ന്ത്യ​ക്കു വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ന്ന​ത്. വാ​ക്സി​ൻ മൈ​ന​സ് 70 ഡി​ഗ്രി താ​പ​നി​ല​യി​ൽ സൂ​ക്ഷി​ക്കു​ക​യും വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യ​ണ​മെ​ന്ന​താ​ണ് വെ​ല്ലു​വി​ളി. വാ​ക്സി​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ത​ന്നെ വ​ലി​യ ചെ​ല​വു വ​രു​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

ഫൈ​സ​ർ കോ​വി​ഡ് വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ ന​ട​ത്തി​യ അ​ന്തി​മ വി​ശ​ക​ല​ന​ത്തി​ലും 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. വാ​ക്സി​ൻ മു​തി​ർ​ന്ന​വ​ർ​ക്കു​പോ​ലും രോ​ഗം ബാ​ധി​ക്കു​ന്ന​തു ത​ട​ഞ്ഞു​വെ​ന്നും ഗു​രു​ത​ര സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ന്പ​നി പ​റ​യു​ന്നു.

43,000 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് ഫൈ​സ​ർ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​വ​രി​ൽ ര​ണ്ടു ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രെ ബാ​ധി​ച്ച ഒ​രേ​യൊ​രു പ്ര​തി​കൂ​ല സം​ഭ​വ​മാ​ണു ക്ഷീ​ണം. ഇ​ത് ര​ണ്ടാ​മ​ത്തെ ഡോ​സി​ന് ശേ​ഷം 3.7 ശ​ത​മാ​നം സ്വീ​ക​ർ​ത്താ​ക്ക​ളെ ബാ​ധി​ച്ചു. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നെ​ത്തു​ട​ർ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ പ്ര​തി​കൂ​ല സം​ഭ​വ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.