അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റണം; പ്രതിഷേധ സമരവുമായി കേരള കോൺഗ്രസ്
1575222
Sunday, July 13, 2025 4:10 AM IST
ആനിക്കാട്: വായ്പൂര് മഹാറാണി സേതുലക്ഷ്മിഭായ് വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അപകടാവസ്ഥയിലായ പഴയ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കവാടത്തിൽ പ്രതിഷേധ സമരം നടത്തി. 1902 ൽ പണിത ആദ്യത്തെ ഓടിട്ട കെട്ടിടമാണ് അപകടാവസഥയിലുള്ളത്.
പുതിയ കെട്ടിടങ്ങൾ പണിതതോടെ ഈ കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നില്ലെങ്കിലും കുട്ടികൾ അതിനുള്ളിൽ കയറാനുള്ള സാധ്യത ഏറെയാണ്. പാർട്ടി സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ ധർണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി അംഗം ജോൺസൺ കുര്യൻ, ജില്ലാ സെക്രട്ടറി ബേബി തടിയിൽ, ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സൂസൻ ദാനിയേൽ, അംഗം മോളിക്കുട്ടി സിബി, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് റ്റി.ജി. മാത്യു, എം.പി.ശശിധര കൈമൾ, റ്റി.സി. വിജയൻ, റ്റി.റ്റി. കുഞ്ഞുമോൻ, മാത്യു തോമസ്,
റീന റേച്ചൽ മാത്യു, കെ.ജി. ശ്രീധരൻ, സി.പി. അശോക് കുമാർ, വർഗീസ് നൂഴുമുറി, പി.എസ്. ഏബ്രഹാം, ലാലു വറുഗീസ്, എം. ജെ. മാത്തുകുട്ടി , സി.വി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.