ബം​ഗ​ളൂ​രു: ജോ​ഷ് ഹെ​യ്സ​ൽ​വു​ഡി​ന്‍റെ രാ​ജ​കീ​യ ബൗ​ളിം​ഗി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ 11 റ​ണ്‍​സി​ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് കീ​ഴ​ട​ക്കി. 19-ാം ഓ​വ​റി​ൽ തു​ട​രെ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഹെ​യ്സ​ൽ​വു​ഡാ​ണ് ആ​ർ​സി​ബി​യെ ജ​യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ച്ച​ത്.

34 പ​ന്തി​ൽ 47 റ​ണ്‍​സു​മാ​യ രാ​ജ​സ്ഥാ​ന്‍റെ വി​ജ​യ റ​ണ്ണി​നാ​യി ദാ​ഹി​ച്ച ധ്രു​വ് ജു​റെ​ലി​നെ, ഹെ​യ്സ​ൽ​വു​ഡ് എറി ഞ്ഞ19-ാം ഒാവറിൽ വി​ക്ക​റ്റി​നു പി​ന്നി​ലെ ക്യാ​ച്ചി​നാ​യി ഡി​ആ​ർ​എ​സ് എ​ടു​പ്പി​ച്ച് പു​റ​ത്താ​ക്കി​യ കീ​പ്പ​ർ ജി​തേ​ഷ് ശ​ർ​മ​യു​ടെ തീ​രു​മാ​നം നി​ർ​ണാ​യ​മാ​യി. ഹെ​യ്സ​ൽ​വു​ഡ് 33 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

യ​ശ​സ്വി ജ​യ്സ്വാ​ൾ (19 പ​ന്തി​ൽ 49), നി​തീ​ഷ് റാ​ണ (22 പ​ന്തി​ൽ 28), റി​യാ​ൻ പ​രാ​ഗ് (10 പ​ന്തി​ൽ 22) എ​ന്നി​വ​രും രാ​ജ​സ്ഥാ​നു വേ​ണ്ടി തി​ള​ങ്ങി.

സി​ക്‌​സ് ഇ​ല്ല, റ​ണ്ണു​ണ്ട്

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു ശ്ര​ദ്ധ​യോ​ടെ​യാ​ണ് ബാ​റ്റു വീ​ശി​യ​ത്. സി​ക്‌​സ​റു​ക​ള്‍​ക്കു പ​ക​രം ഫോ​റും സിം​ഗി​ള്‍​സു​മാ​യി ആ​ര്‍​സി​ബി ഇ​ന്നിം​ഗ്‌​സ് കെ​ട്ടി​പ്പ​ടു​ത്തു. ഓ​പ്പ​ണ​ര്‍​മാ​രാ​യ ഫി​ല്‍ സാ​ള്‍​ട്ടും (23 പ​ന്തി​ല്‍ 26) വി​രാ​ട് കോ​ഹ്‌ലി​യും (42 പ​ന്തി​ല്‍ 70) ആ​ദ്യ വി​ക്ക​റ്റി​ല്‍ 6.4 ഓ​വ​റി​ല്‍ 61 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.


ആ​ദ്യ 10 ഓ​വ​റി​ല്‍ ഒ​രു സി​ക്‌​സ് പോ​ലും ആ​ര്‍​സി​ബി​യു​ടെ ഇ​ന്നിം​ഗ്‌​സി​ല്‍ പി​റ​ന്നി​ല്ല. 79 പ​ന്തു​ക​ള്‍​ക്കു​ശേ​ഷ​മാ​യി​രു​ന്നു ആ​ദ്യ സി​ക്‌​സ്. ഹോം ​ഗ്രൗ​ണ്ടാ​യ എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ആ​ദ്യ 10 ഓ​വ​റി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു ഒ​രു സി​ക്‌​സ് പോ​ലും അ​ടി​ക്കാ​തി​രു​ന്ന​ത്.

കോ​ഹ്‌ലി & ​പ​ടി​ക്ക​ല്‍

കോ​ഹ്‌ലി​യും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ചേ​ര്‍​ന്നു​ള്ള ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 95 റ​ണ്‍​സ് പി​റ​ന്നു. 16-ാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ല്‍ കോ​ഹ്‌ലി ​പു​റ​ത്ത്. ര​ണ്ട് സി​ക്‌​സും എ​ട്ട് ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ഹ്‌ലി​യു​ടെ 70 റ​ണ്‍​സ്.

ട്വ​ന്‍റി-20 ക​രി​യ​റി​ല്‍ കോ​ഹ്‌ലി​യു​ടെ 111-ാം 50+ സ്‌​കോ​റാ​ണ്. ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ (117) മാ​ത്ര​മാ​ണ് 50+ സ്‌​കോ​റി​ല്‍ കോ​ഹ്‌ലി​ക്കു മു​ന്നി​ലു​ള്ള​ത്. വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്‍റെ ക്രി​സ് ഗെ​യ്‌​‌ലി​നെ (110) ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ഹ്‌ലി ​മ​റി​ക​ട​ന്നു.

ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ 27 പ​ന്തി​ല്‍ മൂ​ന്നു സി​ക്‌​സും നാ​ല് ഫോ​റും അ​ട​ക്കം 50 റ​ണ്‍​സ് നേ​ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ടിം ​ഡേ​വി​ഡും (15 പ​ന്തി​ല്‍ 23) ജി​തേ​ഷ് ശ​ര്‍​മ​യും (10 പ​ന്തി​ല്‍ 20 നോ​ട്ടൗ​ട്ട്) ചേ​ര്‍​ന്നു ന​ട​ത്തി​യ പോ​രാ​ട്ടം റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന്‍റെ സ്‌​കോ​ര്‍ 200 ക​ട​ത്തി.