ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളി മേയ് രണ്ട് മുതൽ
Friday, April 25, 2025 1:44 AM IST
കണ്ണൂർ: കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന തുളസി ഭാസ്കരന് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ആറാമത് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി മേയ് രണ്ട്, മൂന്ന്, നാല് തീയതികളിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കും.
മാധ്യമപ്രവർത്തകരുടെ മത്സരങ്ങൾക്കു പുറമെ ഉദ്ഘാടനദിവസമായ രണ്ടിന് വിവിധ യുവജന സംഘടന നേതാക്കള്‍ പങ്കെടുക്കുന്ന മത്സരം നടക്കും.
മൂന്നിന് സിനിമാതാരവും മുന്‍ മിസ്റ്റര്‍ ഇന്ത്യയുമായ അബുസലിം, ഷിയാസ് കരീം, രാജീവ് പിള്ള, മിസ്റ്റര്‍ വേള്‍ഡ് ഷിനു ചൊവ്വ, മുന്‍ മുൻ ഇന്ത്യന്‍ ഫുട്ബോൾ താരം സി.കെ. വിനീത് ഉള്‍പ്പെടുന്ന സെലിബ്രിറ്റി ടീം സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന് രാജ് നയിക്കുന്ന പോലീസ് ഓഫീസേഴ്സ് ടീമും തമ്മില്‍ മത്സരിക്കും.
ഫൈനല്‍ ദിവസമായ നാലിന് വനിതാ ടീമിന്റെ പ്രദര്‍ശനമത്സരം നടക്കും. ജേര്‍ണലിസ്റ്റ് വോളിയുടെ ഉദ്ഘാടനം കായികമന്ത്രി വി.അബ്ദുറഹ്മാന് നിര്‍വഹിക്കും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ജനറൽ കൺവീനർ ഷമീർ ഊർപ്പള്ളി, പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രശാന്ത് പുത്തലത്ത്, ട്രഷറർ കെ.സതീശൻ എന്നിവർ പങ്കെടുത്തു.