സിറ്റി ജയിച്ചു
Thursday, April 24, 2025 12:41 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു ഹോം ജയം. ബെര്‍ണാഡോ സില്‍വ (7’), മാത്യൂസ് നൂനെസ് (90+4’) എന്നിവരുടെ ഗോളുകളിലൂടെ സിറ്റി 2-1ന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു. 34 മത്സരങ്ങളില്‍നിന്ന് 61 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തെത്തി.