ഗൗതം ഗംഭീറിനു വധഭീഷണി
Friday, April 25, 2025 1:44 AM IST
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് ഭീഷണി കത്ത്. ജമ്മു-കാഷ്മീരിലെ പഹൽഗാമിൽ ഭീകരർ 26 പേരെ വെടിവച്ചുകൊന്ന ഏപ്രിൽ 22നാണ് ഗംഭീറിനു വധഭീഷണി വന്നത്.
ബിജെപി മുൻ എംപി കൂടിയായ ഗംഭീറിന് ഒരേ സന്ദേശമടങ്ങുന്ന രണ്ടു മെയിലുകളാണ് ലഭിച്ചത്.
ഐഎസ്ഐഎസ് കാഷ്മീർ എന്ന മെയിൽ ഐഡിയിൽനിന്നാണ് സന്ദേശം വന്നതെന്ന് പോലീസ് പറഞ്ഞു. 2022ലും സമാനമായ രീതിയിൽ ഗൗതം ഗംഭീറിനു ഭീഷണി വന്നിരുന്നു.