ഓർമകൾക്കു സുഗന്ധം...
Friday, February 14, 2025 4:21 AM IST
കോട്ടയം: 1975ൽ സൗത്ത് സോണ്‍ പുരുഷ ബാസ്കറ്റ്ബോൾ ചാന്പ്യന്മാരായ കേരള ടീം അഞ്ചു പതിറ്റാണ്ടിനുശേഷം ഒത്തുകൂടി. ചാന്പ്യൻഷിപ്പിന്റെ 50-ാം വാർഷികാഘോഷത്തിനായാണ് ഒത്തുകൂടിയത്. 1975 ഫെബ്രുവരി 13ന് കോഴിക്കോട്ടു നടന്ന ഫൈനലിൽ ലീഗ് മത്സരങ്ങളിൽ 94-85നു തമിഴ്നാടിനെ തോൽപ്പിച്ചായിരുന്നു കേരളത്തിന്റെ സുവർണനേട്ടം. കോട്ടയം വൈഎംസിഎയിലായിരുന്നു കൂടിച്ചേരൽ.
ചെറിയാൻ ഉമ്മൻ, തോമസ് വർഗീസ്, ജോസ് ജോസഫ്സ്, ഓം കുമാർ, ജയിംസ്, കൊച്ചുകുട്ടൻ, മുഹമ്മദ് ഇക്ബാൽ, രാജു ജേക്കബ്, ജോസഫ്, ഡോ. എം.എം. ചാക്കോ, ജോസഫ് എന്നിവരായിരുന്നു ടീം അംഗങ്ങൾ. അന്നു ടീമിനെ പരിശീലിപ്പിച്ച തോമസ് ജെ. ഫെനും മാനേജർ എൻ. മാണിയും ഓർമത്താളുകളിൽ മറഞ്ഞു.