കെഇ കോളജ് ചാമ്പ്യൻ
Friday, February 14, 2025 11:49 PM IST
മാന്നാനം: കെഇ ട്രോഫി ഇന്റർ കോളീജിയറ്റ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മാന്നാനം കെഇ കോളജിന് കിരീടം. ഫൈനൽ മത്സരത്തിൽ എസ്എച്ച് കോളജ് തേവരയെ 65 - 64നു തോല്പിച്ചാണ് ആതിഥേയരായ കുര്യാക്കോസ് ഏലിയാസ് കോളജിന്റെ വിജയം.
കെഇ കോളജിനു വേണ്ടി ആൽബി മാത്യു 15 പോയിന്റു നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ടൂർണമെന്റിലെ മികച്ച താരമായി കെഇയിലെ ബിജയ് താപ്പയെയും ഭാവി വാഗ്ദാനമായി തേവരയുടെ ജോയൽ ജോസഫിനെയും തെരഞ്ഞെടുത്തു.
സമാപന സമ്മേളനത്തിൽ കോളജ് മാനേജർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ചു.