ബാസ്കറ്റ്, നെറ്റ്ബോൾ റിക്രൂട്ട്മെന്റ്
Friday, February 14, 2025 11:49 PM IST
കോട്ടയം: കുര്യനാട് സെന്റ് ആൻസ് സ്പോർട്സ് അക്കാഡമിയിലേക്ക് ബാസ്കറ്റ്ബോൾ, നെറ്റ്ബോൾ ഇനങ്ങളിൽ 2025-26 അധ്യയന വർഷത്തേക്ക് ആറു മുതൽ 11വരെ ക്ലാസുകളിലേക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തെരഞ്ഞെടുക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന ആണ്‍കുട്ടികൾക്കു സിഎംഐ വൈദികരുടെയും പെണ്‍കുട്ടികൾക്ക് സിസ്റ്റേഴ്സിന്റെയും മേൽനോട്ടത്തിലുള്ള സൗജന്യ ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്കു പരിശീലനം, വിദ്യാഭ്യാസം സൗജന്യമായിരിക്കും.
വിവരങ്ങൾക്ക്: 9495063349, 6238774301, 7025245509.