രജത് പാട്ടിദാർ ആർസിബി നായകൻ
Friday, February 14, 2025 4:21 AM IST
ബംഗളൂരു: ഐപിഎൽ 2025 സീസണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ വിക്കറ്റ് കീപ്പർ ബാറ്ററായ രജത് പാട്ടിദാർ നയിക്കും. ഡുപ്ലെസിക്ക് പകരം വിരാട് കോഹ്ലി വീണ്ടും ടീമിനെ നയിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആർസിബിയുടെ എട്ടാമത് ക്യാപ്റ്റനായി രജതിനെ നിയമിച്ചത്. 2021 മുതൽ രജത് ആർസിബിക്കൊപ്പമുണ്ട്. മാർച്ച് 21നാണ് 2025 സീസൺ ഐപിഎൽ പൂരത്തിന് തുടക്കം.
മുപ്പത്തൊന്നുകാരനായ രജത് ഐപിഎൽ സീസണിൽ ആദ്യമായാണ് ക്യാപ്റ്റനാകുന്നത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യിൽ ക്യാപ്റ്റനായ രജത്, മധ്യപ്രദേശിനെ 2024-25 സീസണിൽ റണ്ണേഴ്സ് അപ്പ് ആക്കിയിരുന്നു.