ലോക ചെസ്: നാലാം അങ്കം ഇന്ന്
Friday, November 29, 2024 1:51 AM IST
സിംഗപ്പുർ: പുരുഷ വിഭാഗം ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടത്തിനായുള്ള നാലാം ഗെയിം ഇന്ന് അരങ്ങേറും. മൂന്നു ഗെയിം കഴിഞ്ഞുള്ള വിശ്രമദിനത്തിനുശേഷമാണ് ഇന്നു നാലാം പോരാട്ടം.
മൂന്നു ഗെയിം പൂർത്തിയായപ്പോൾ ഇന്ത്യയുടെ ഡി. ഗുകേഷും നിലവിലെ ചാന്പ്യനായ ചൈനയുടെ ഡിങ് ലിറനും 1.5 പോയിന്റു വീതവുമായി തുല്യതയിൽ നിൽക്കുകയാണ്.
ആദ്യ ഗെയിമിൽ ലിറനായിരുന്നു ജയം. രണ്ടാം ഗെയിം സമനിലയിൽ പിരിഞ്ഞപ്പോൾ മൂന്നാം പോരാട്ടത്തിൽ ജയത്തോടെ ഗുകേഷ് തിരിച്ചെത്തി. നാലാം ഗെയിമിൽ ജയിച്ച്, ലീഡ് സ്വന്തമാക്കാനാണ് ഗുകേഷ് കരുക്കൾ നീക്കുക.