ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളാ​യ ഒ​ല​യ്ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് സെ​ൻ​ട്ര​ൽ ക​ണ്‍സ്യൂ​മ​ർ പ്രൊ​ട്ട​ക്‌​ഷ​ൻ അ​ഥോ​റി​റ്റി (സി​സി​പി​എ) നി​ർ​ദേ​ശം ന​ൽ​കി.

ക​ന്പ​നി​യു​ടെ സേ​വ​ന,ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണു ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സി​നോ​ടു (ബി​ഐ​എ​സ്) നി​ർ​ദേ​ശി​ച്ച​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ മ​ന്ദ​ഗ​തി​യി​ലു​ള്ള സ​ർ​വീ​സ്, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, വൈ​കി​യു​ള്ള ഡെ​ലി​വ​റി തു​ട​ങ്ങി 10,000 ത്തോ​ളം പ​രാ​തി​ക​ൾ 2023 സെ​പ്റ്റം​ബ​ർ മു​ത​ൽ ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് വ​രെ ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ ഏ​ജ​ൻ​സി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു ക​ന്പ​നി​ക്ക് സി​സി​പി​എ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ 99.1 ശ​ത​മാ​നം പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ച​താ​യി ക​ന്പ​നി അ​റി​യി​ച്ചു.


എ​ന്നാ​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 79 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളും തൃ​പ്ത​ര​ല്ലെ​ന്നും അ​തി​നാ​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും സി​സി​പി​എ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്പ​നി​ക്കെ​തി​രേ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​സി​പി​എ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഒ​ല​യു​ടെ സോ​ഫ്റ്റ്‌​വേറു​മാ​യി പ​രി​ച​യ​മി​ല്ലാ​ത്ത​ ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ടു​ന്ന ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മേ വാ​ഹ​ന​ത്തി​നു​ള്ളൂ​വെ​ന്ന് സ്ഥാ​പ​ക​ൻ ഭ​വി​ഷ് അ​ഗ​ർ​വാ​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു. സി​സി​പി​എ​ക്കു ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ കൂ​ടു​ത​ലും ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ​യ്ക്കെ​ല്ലാം പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.