കോ​​ഴി​​ക്കോ​​ട്: ടാ​​റ്റ​​യെ ഇ​​ന്ത്യ​​യു​​ടെ ലോ​​കോ​​ത്ത​​ര വി​​ശ്വ​​സ്ത ബ്രാ​​ന്‍ഡാ​​യി വ​​ള​​ര്‍ത്തി​​യ ര​​ത്ത​​ന്‍ ടാ​​റ്റ വി​​ട​​പ​​റ​​ഞ്ഞു​​വെ​​ങ്കി​​ലും വ്യ​​വ​​സാ​​യ​​ത്തി​​ല്‍ അ​​ദ്ദേ​​ഹം ഉ​​യ​​ര്‍ത്തി​​പ്പി​​ടി​​ച്ച ഉ​​ന്ന​​ത​​മൂ​​ല്യ​​ങ്ങ​​ളു​​ടെ ശോ​​ഭ മ​​ങ്ങാ​​തെ നി​​ല​​നി​​ല്‍ക്കു​​മെ​​ന്നു മ​​ല​​ബാ​​ര്‍ ഗ്രൂപ്പ് ചെ​​യ​​ര്‍മാ​​ന്‍ എം.​​പി. അ​​ഹ​​മ്മ​​ദ് പ​​റ​​ഞ്ഞു.

ധാ​​ര്‍മി​​ക​​ത മു​​റു​​കെ​​പ്പി​​ടി​​ച്ചു​​കൊ​​ണ്ട് വ്യ​​വ​​സാ​​യ​​ത്തി​​ല്‍ നേ​​ട്ട​​ങ്ങ​​ള്‍ കൈ​​വ​​രി​​ക്കാ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ്ര​​വൃ​​ത്തി​​യി​​ലൂ​​ടെ തെ​​ളി​​യി​​ച്ചു. ആ​​റു ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലും നൂ​​റോ​​ളം രാ​​ജ്യ​​ങ്ങ​​ളി​​ലും വ്യാ​​പി​​ച്ചു​​നി​​ൽക്കുന്ന ടാ​​റ്റ എ​​ന്ന ബി​​സി​​ന​​സ് സാ​​മ്രാ​​ജ്യ​​ത്തെ ന​​യി​​ച്ച അ​​ദ്ദേ​​ഹം ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കു വ​​ലി​​യ വി​​ല ക​​ല്‍പ്പി​​ച്ചു.


ത​​ന്‍റെ ക​​മ്പ​​നി​​ക​​ളി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന പ​​ത്തു ല​​ക്ഷം പേ​​രും സം​​തൃ​​പ്ത​​രാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം നി​​ര്‍ബ​​ന്ധം പി​​ടി​​ച്ചു. ഇ​​തെ​​ല്ലാം ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​മ്പോ​​ള്‍ മൂ​​ല്യാ​​ധി​​ഷ്ഠി​​ത​​മാ​​യ ഒ​​രു വ്യ​​വ​​സാ​​യ സം​​സ്‌​​കാ​​ര​​ത്തി​​ന് അ​​ദ്ദേ​​ഹം ശ​​ക്ത​​മാ​​യ അ​​ടി​​ത്ത​​റ പാ​​കി​​യെ​​ന്ന് മ​​ന​​സി​​ലാ​​ക്കാം. അ​​തു​​ത​​ന്നെ​​യാ​​ണ് ഈ ​​വ്യ​​വ​​സാ​​യി ര​​ത്‌​​ന​​ത്തി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ സം​​ഭാ​​വ​​ന​​യെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.