ഓറിയന്റ് എംസിബികള്‍ വിപണിയില്‍
Thursday, October 10, 2024 1:35 AM IST
കൊച്ചി: ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് പ്രീമിയം വിഭാഗത്തിലെ സ്റ്റെല്ല നിയോ ശ്രേണിയിലുള്ള മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍ (എംസിബി) വിപണിയിലെത്തിച്ചു.
സുരക്ഷ, ഉപകരണം ഉറപ്പിക്കുന്നതിനുള്ള എളുപ്പം, ഈട്, പ്രകടനം എന്നീ കാര്യങ്ങളില്‍ ശ്രദ്ധിച്ചു രൂപകല്പന ചെയ്തതാണു സ്റ്റെല്ല നിയോ എംസിബികളെന്ന് അധികൃതര്‍ അറിയിച്ചു.