സെന്‍ട്രല്‍ സ്റ്റെറൈല്‍ സംവിധാനം തുടങ്ങി
Monday, October 14, 2024 11:49 PM IST
കൊച്ചി: എറണാകുളം കച്ചേരിപ്പടി ശ്രീസുധീന്ദ്ര ആശുപത്രിയില്‍ ഭീമ ജുവൽസിന്റെ സഹകരണത്തോടെ മെഡിക്കല്‍, സര്‍ജിക്കല്‍ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിച്ചു.
ഭീമാ ചെയര്മാന് ബി. ബിന്ദു മാധവ് ഉദ്ഘാടനം ചെയ്തു. ശ്രീസുധീന്ദ്ര മെഡിക്കല്‍ മിഷന് പ്രസിഡന്റ് ആര്. രത്നാകര ഷേണായ് അധ്യക്ഷത വഹിച്ചു.