ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പ്രവർത്തനമാരംഭിച്ചു
Friday, October 11, 2024 12:47 AM IST
പാലക്കാട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം ബോചെയും സിനിമാതാരം അദിതി രവിയും ചേര്‍ന്ന് നിര്‍വഹിച്ചു.
ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്പന എം.കെ. ജയപ്രകാശ് (ചെയര്മാന്, ഷൊര്‍ണൂര്‍ നഗരസഭ), സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്പന പ്രവീണ്‍ കുഞ്ഞുമോന് (വാര്‍ഡ് കൗണ്‍സിലര്‍, ഷൊര്‍ണൂര്‍ നഗരസഭ) എന്നിവര്‍ നിര്‍വഹിച്ചു.
ഇ.പി. നന്ദകുമാര്‍ (വാര്‍ഡ് കൗണ്‍സിലര്‍, ഷൊര്‍ണൂര്‍ നഗരസഭ), കെ.ബി. ജൂബി (വ്യാപാരി വ്യവസായി ഏകോപന സമിതി), കെ.കെ. യൂസഫ് ഹാജി (പ്രസിഡന്റ്, ഗോള്‍ഡ് അസോസിയേഷന്), വി.പി. സുരേന്ദ്രന് (ട്രഷറര്‍, കെവിവിഇഎസ്), വി.ആര്. ഷാജു (വൈസ് പ്രസിഡന്റ്, കെവിവിഇഎസ്), അന്ന ബോബി (ഡയറക്ടര്‍), സാം സിബിന് (ഡയറക്ടര്‍), വി.കെ. ശ്രീരാമന് (പിആര്‍ഒ, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), സി.പി. അനില്‍ (ജിഎം മാര്‍ക്കറ്റിംഗ്, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എം.ജെ. ജോജി (പിആര്‍ഒ, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്) എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനവേളയില്‍ ഷൊര്‍ണൂരിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം ബോചെ വിതരണം ചെയ്തു.