കെൻ മാർട്ടിൻ ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ
Monday, February 3, 2025 12:42 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ കമ്മിറ്റി ചെയർമാനായി കെൻ മാർട്ടിൻ തെരഞ്ഞെടുക്കപ്പെട്ടു. മിന്നസോട്ട സംസ്ഥാനത്തെ പാർട്ടി മേധാവിയായിരുന്ന മാർട്ടിൻ മികച്ച രാഷ്ട്രീയ തന്ത്രജ്ഞനാണ്. നവംബറിലെ തെരഞ്ഞെടുപ്പിൽ വൻ പരാജയം രുചിച്ച പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ചുമതലയാണ് അദ്ദേഹത്തിനുള്ളത്.