23 കുർദ് ഭീകരരെ വധിച്ചെന്ന് തുർക്കി
Monday, February 3, 2025 12:42 AM IST
അങ്കാറ: വടക്കൻ സിറിയയിൽ നടത്തിയ ആക്രമണങ്ങളിൽ 23 കുർദ് ഭീകരർ കൊല്ലപ്പെട്ടതായി തുർക്കി അറിയിച്ചു. പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ് (വൈപിജി), കുർദിഷ് വർക്കേഴ്സ് പാർട്ടി (പികെകെ) അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
ഇരു സംഘടനകളെയും തീവ്രവാദ പ്രസ്ഥാനങ്ങളായിട്ടാണ് തുർക്കി കാണുന്നത്. എന്നാൽ വൈപിജിക്ക് അമേരിക്കൻ പിന്തുണയുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരേ അമേരിക്ക നടത്തുന്ന പോരാട്ടങ്ങളിൽ വൈപിജിയും പങ്കാളിയാണ്.