റഷ്യൻ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു
Sunday, February 2, 2025 12:09 AM IST
കീവ്: റഷ്യൻ സേന യുക്രെയ്നിലുടനീളം നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
മധ്യ യുക്രെയ്നിലെ പോൾട്ടോവ നഗരത്തിൽ നാലു പേർ മരിച്ചു. വടക്കുകിഴക്ക് ഖാർകീവ് നഗരത്തിൽ ഒരാളും സുമി പ്രദേശത്ത് മൂന്നു പോലീസുകാരും കൊല്ലപ്പെട്ടു.