യുഎസ് പൗരന്മാരെ വെനസ്വേല മോചിപ്പിച്ചു
Sunday, February 2, 2025 12:09 AM IST
കാരക്കാസ്: വെനസ്വേലയിൽ തടവിലായിരുന്ന ആറ് അമേരിക്കൻ പൗരന്മാർ മോചിതരായി. യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി റിച്ചാർഡ് ഗ്രെനൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു മോചനം. ഇവരുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞവർഷം ജൂലൈയിൽ മഡുറോയുടെ തെരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് പ്രക്ഷോഭം നടത്തിയ വെനസ്വേലൻ ജനതയ്ക്കെതിരേയുണ്ടായ നടപടികളിൽ അറസ്റ്റിലായ 2,200 പേരിൽ ഒന്പത് അമേരിക്കൻ പൗരന്മാരുണ്ടായിരുന്നു.