പാക്കിസ്ഥാനിൽ 18 സൈനികർ കൊല്ലപ്പെട്ടു
Sunday, February 2, 2025 12:09 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിൽ 18 അർധസൈനികരും 12 തീവ്രവാദികളും കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. എൺപതോളം തീവ്രവാദികൾ റോഡ് ഉപരോധിച്ച് അർധസൈനിക വിഭാഗത്തിന്റെ വാഹനം ആക്രമിക്കുകയായിരുന്നു.