കോംഗോയിലെ ഇന്ത്യക്കാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാൻ നിർദേശം
Monday, February 3, 2025 12:42 AM IST
ജോഹന്നസ്ബർഗ്: വിമത കലാപം രൂക്ഷമായ കോംഗോയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകി കിൻഷാസയിലെ ഇന്ത്യൻ എംബസി. അടിയന്തരമായി സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാനാണു നിർദേശം. കോംഗോയിൽ 1000 ഇന്ത്യക്കാരാണുള്ളത്. റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ കിഴക്കൻ കോംഗോ നഗരമായ ഗോമയും പരിസരങ്ങളും കീഴടക്കി മുന്നേറുന്നതിനിടയിലാണു ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം.
വിമതരും സൈന്യവും തമ്മിലുള്ള ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ 700 ഓളം പേരാണു കൊല്ലപ്പെട്ടത്. വ്യാപക കൊള്ളയും സ്ത്രീകൾക്കുനേരേ അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.