ഹോസ്റ്റ് കോളർ അന്തരിച്ചു
Sunday, February 2, 2025 12:09 AM IST
ബെർലിൻ: ജർമനിയിലെ മുൻ പ്രസിഡന്റും ഐഎംഎഫിന്റെ മുൻ മേധാവിയുമായ ഹോസ്റ്റ് കോളർ (81) അന്തരിച്ചു.
സാന്പത്തികവിദഗ്ധനായിരുന്ന കോളർ രാഷ്ട്രീയത്തിലിറങ്ങുകയും ഹെൽമുട്ട് കോൾ ചാൻസലറായിരിക്കേ ഡെപ്യൂട്ടി ധനമന്ത്രിയാവുകയും ചെയ്തു. 2000 മുതൽ 2004 വരെയാണ് ഐഎംഎഫിനെ നയിച്ചത്. 2004 മുതൽ 2010 വരെ ജർമൻ പ്രസിഡന്റായിരുന്നു.