കപ്പൽ പിടിച്ചെടുത്തു
Friday, January 31, 2025 11:58 PM IST
ഓസ്ലോ: ബാൾട്ടിക് കടലിലൂടെ പോകുന്ന ഇന്റർനെറ്റ് ഫൈബർ ഓപ്റ്റിക് കേബിളുകൾ നശിച്ച സംഭവത്തിൽ സിൽവർ ഡാനിയ എന്ന കപ്പൽ അറസ്റ്റ് ചെയ്തതായി നോർവേ അറിയിച്ചു.
നോർവേയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലിലെ ജീവനക്കാർ റഷ്യക്കാരാണ്. ലാത്വിയയുടെ അഭ്യർഥനപ്രകാരമാണ് അറസ്റ്റ്.
ലാത്വിയയെയും സ്വീഡനിലെ ഗോട്ട്ലാൻഡ് ദ്വീപിനെയും ബന്ധിപ്പിക്കുന്ന കേബിളുകളാണ് നശിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇത്തരം 11 സംഭവങ്ങളുണ്ടായി.